+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം ത​ക​ർ​ത്തു: ന​ട​ൻ ദേ​വ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ത​ക​ര്‍​ത്തു​വെ​ന്ന് ന​ട​ന്‍ ദേ​വ​ന്‍. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ന​വ​കേ​ര​ള പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ ന​
മു​ഖ്യ​മ​ന്ത്രി മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം ത​ക​ർ​ത്തു: ന​ട​ൻ ദേ​വ​ൻ
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മ​ല​യാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ത​ക​ര്‍​ത്തു​വെ​ന്ന് ന​ട​ന്‍ ദേ​വ​ന്‍. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ന​വ​കേ​ര​ള പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ ന​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് വി​മ​ര്‍​ശ​നം.

ഇ​ട​തു സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. നി​ല​വി​ലെ രാ​ഷ്ട്രി​യ ജീ​ര്‍​ണ​ത​യാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ ത​ന്നെ പ്രേ​രി​പ്പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കു​ണ്ടെ​ന്ന സ​ത്യം വേ​ദ​ന​യോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ അ​റി​ഞ്ഞ​ത്. പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കും.

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ദ്ദേ​ഹം ആ ​വി​ശ്വാ​സം ത​ക​ർ​ത്തു. ശ​ബ​രി​മ​ല വി​ഷ​യ​ത്തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് അ​ത് മ​ന​സി​ലാ​യി.

നി​ല​വി​ലെ കേ​ര​ള​ത്തി​ലെ മു​ന്ന​ണി​ക​ള്‍​ക്കു​ള്ള രാ​ഷ്ട്രീ​യ ബ​ദ​ലാ​ണ് പു​തി​യ പാ​ര്‍​ട്ടി. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി മ​ത്സ​രി​ക്കി​ല്ല. സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള​വ​ര്‍​ക്ക് പി​ന്തു​ണ ന​ൽ​കും. ബി​ജെ​പി നേ​തൃ​ത്വം താ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. എ​ന്നാ​ല്‍ ത​ന്‍റെ വ്യ​ക്തി​ത്വം ആ​ർ​ക്കും അ​ടി​യ​റ​വെ​യ്ക്കാ​ന്‍ ത​യാ​റ​ല്ലാ​ത്ത​തി​നാ​ൽ ബി​ജെ​പി​യി​ൽ ചേ​രി​ല്ലെ​ന്നും ദേ​വ​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :