+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞെ​ട്ട​ലോ​ടെ അ​മേ​രി​ക്ക: 24 മ​ണി​ക്കൂ​റി​നി​ടെ 1.40 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് പ്ര​ത
ഞെ​ട്ട​ലോ​ടെ അ​മേ​രി​ക്ക: 24 മ​ണി​ക്കൂ​റി​നി​ടെ 1.40 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് പ്ര​തി​ദി​നം കോ​വി​ഡ് ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 140,985പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,706,807 ആ​യി ഉ​യ​ർ​ന്നു.

1,371 പേ​ർ കൂ​ടി വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 247,290 ആ​യി. 6,644,117 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

3,815,400 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 161,834,635 പേ​ർ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, നോ​ർ​ത്ത്ക​രോ​ലി​ന, ടെ​ന്നി​സി, വി​സ്കോ​സി​ൻ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.
More in Latest News :