വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. രാജ്യത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുമെന്നാണ് സൂചനകൾ. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രതിദിനം ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം.
വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ ആശുപത്രികൾ നിറയുമെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ നൽകുന്ന മുന്നറിയിപ്പ്. ടെക്സസ്, ഇല്ലിനോയിസ്, വിസ്കോസിൻ, മിനിസോട്ട തുടങ്ങിയ ഇടങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായുള്ളത്.
അതേസമയം, ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ വ്യക്തമാക്കുന്നില്ല. 10,673,878 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. 247,091 പേർ രോഗബാധിതരായി മരിക്കുകയും ചെയ്തിട്ടുണ്ട്.