കോഴിക്കോട്: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. 16 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അദ്ദേഹത്തെ ഇഡി വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡി ഷാജിയോട് ആവശ്യപ്പെട്ടു.
അതേസമയം, അഴിമതി ആരോപണത്തെ മറികടക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പതിമൂന്നര മണിക്കൂറോളമാണ് ഇഡി കെ.എം. ഷാജിയെ ചോദ്യം ചെയ്തിരുന്നത്.