ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പരിശീലനം നേടിയ 20 സൈനിക കുതിരകളെയും കുഴിബോംബ് കണ്ടെത്താൻ കഴിയുന്ന നായ്ക്കളെയും ബംഗ്ലാദേശിന് കൈമാറി. ഈ നായ്ക്കളെയും കുതിരകളെയും കൈകാര്യം ചെയ്യുന്നതിന് ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥർക്ക് ഇന്ത്യ പരിശീലനം നൽകുകയും ചെയ്തു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ചെക്ക് പോസ്റ്റിലായിരുന്നു ചടങ്ങ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ബ്രിഗേഡിയേർ ജെ.എസ് ചീമയും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ സൈനിക നായ്ക്കളുടെ പ്രകടനം പ്രശംസനീയമാണ്. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബംഗ്ലാദേശ് പോലുള്ള സൗഹൃദ രാജ്യത്തിന് ഹായം നൽകാൻ ഇന്ത്യ എപ്പോഴും തയാറാണ്. കൈമാറിയ നായ്ക്കൾ, വളരെ മികച്ചവയാണെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.