+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മാ​റ്റ​ച്ച​ട്ടം: ഫ​യ​ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

സ​ർ​ക്കാ​ർ ഫ​യ​ലു​ക​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്ക
പെ​രു​മാ​റ്റ​ച്ച​ട്ടം: ഫ​യ​ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
സ​ർ​ക്കാ​ർ ഫ​യ​ലു​ക​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണോ എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് എ​ല്ലാ ഫ​യ​ലു​ക​ളും നേ​രി​ട്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി.

ഫ​യ​ലു​ക​ൾ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണോ​യെ​ന്ന് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണം. വ്യ​ക്ത​ത ആ​വ​ശ്യ​മു​ള്ള​തും നി​ല​വി​ലെ ച​ട്ട​ങ്ങ​ളി​ൽ പ്ര​തി​പാ​ദി​ക്കാ​ത്ത​തു​മാ​യ വി​ഷ​യ​ങ്ങ​ള​ട​ങ്ങി​യ ഫ​യ​ലു​ക​ൾ മാ​ത്രം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി അ​യ​യ്ക്കും. ഇ​ത്ത​ര​ത്തി​ൽ അ​യ​യ്ക്കു​ന്ന ഫ​യ​ലു​ക​ളെ സം​ബ​ന്ധി​ച്ച സം​ക്ഷി​പ്ത രൂ​പം, എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റ്റ​ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​കു​ക, എ​ന്തി​നാ​ണ് ഇ​ള​വ് ആ​വ​ശ്യം എ​ന്നി​വ കൃ​ത്യ​മാ​യി സെ​ക്ര​ട്ട​റി​മാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.

വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം സെ​ക്ര​ട്ട​റി​മാ​ർ ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള ഫ​യ​ലു​ക​ളി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പെ​രു​മാ​റ്റ​ച്ച​ട്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ വ​യ്ക്ക​ണ​മോ​യെ​ന്ന് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് തീ​രു​മാ​നി​ക്കാം.

സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ വ​യ്ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഒ​രു​പേ​ജി​ൽ ക​വി​യാ​ത്ത, എ​ഡി​റ്റ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള കു​റി​പ്പ് മു​ൻ​കൂ​റാ​യി അ​യ​യ്ക്ക​ണം. നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഫ​യ​ലു​ക​ൾ നേ​രി​ട്ട് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​യ​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
More in Latest News :