കൊച്ചി: പെരുമ്പാവൂരില്‍ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി മണിയാണ് മരിച്ചത്. തൂമ്പയുടെ കൈകൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചത്. മണിയുടെ സുഹൃത്തുക്കളായ രാജ, ഭരത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.