+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ഫ​ലം വ​ന്ന​ത് 21 മ​ണി​ക്കൂ​റി​നു ശേ​ഷം

പാ​റ്റ്ന: ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ ഏ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഫ​ല​പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​കും എ​ന്നാ​യി​രു​ന്നു. എ
ബി​ഹാ​റി​ൽ ഫ​ലം വ​ന്ന​ത് 21 മ​ണി​ക്കൂ​റി​നു ശേ​ഷം
പാ​റ്റ്ന: ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്പോ​ൾ ഏ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് ഉ​ച്ച​യ്ക്ക് 12 ഓ​ടെ ഫ​ല​പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​കും എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ, വോ​ട്ടെ​ണ്ണ​ൽ പി​ന്നെ​യും നീ​ണ്ടു. കോ​വി​ഡ് പ്ര​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് വോ​ട്ടെ​ണ്ണു​ന്ന​തി​നാ​ലാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് എ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ഇ​തി​നി​ടെ എ​ത്തി.

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​പ്പോ​ൾ മ​ഹാ​സ​ഖ്യ​ത്തി​നാ​യി​രു​ന്നു മു​ന്നേ​റ്റം. ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ എ​ൻ​ഡി​എ മു​ന്നി​ലെ​ത്തി. ഉ​ച്ച​യ്ക്ക് ശേ​ഷം ലീ​ഡ് നി​ല​യി​ലെ അ​ന്ത​രം കു​റ​ഞ്ഞു. വൈ​കി​ട്ടോ​ടെ കാ​ര്യ​ങ്ങ​ളെ​ന്താ​കും എ​ന്ന ആ​കാം​ഷ സ​മ്മാ​നി​ച്ച് ലീ​ഡ് നി​ല നേ​രി​യ വ്യ​ത്യാ​സ​ത്തി​ലെ​ത്തി.

30ലേ​റെ സീ​റ്റു​ക​ളി​ൽ ലീ​ഡു​ള്ള വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വും ആ​കാം​ഷ വ​ർ​ധി​പ്പി​ച്ചു. ഇ​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്മീ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും ചെ​യ്തു. വോ​ട്ടെ​ണ്ണ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഫ​ലം വ​രാ​ൻ പി​ന്നെ​യും വൈ​കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ 21 മ​ണി​ക്കൂ​റി​നു ശേ​ഷ​വും ലീ​ഡ് നി​ല​നി​ർ​ത്തി​യ എ​ൻ​ഡി​എ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കി ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :