+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​യാ​ന‍​യി​ല്‍ ബ​റോ​ഡ നി​ല​നി​ർ​ത്തി കോ​ൺ​ഗ്ര​സ്; യോ​ഗേ​ശ്വ​ര്‍ ദ​ത്തി​ന് പ​രാ​ജ​യം

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​റോ​ഡ മ​ണ്ഡ​ല​ത്തി​ല്‍ കോ​ൺ​ഗ്ര​സി​ന് വി​ജ​യം. കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ദു രാ​ജ് ന​ർ​വാ​ൾ വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും മു​ന്‍ ഗു​സ്തി താ​ര​വ
ഹ​രി​യാ​ന‍​യി​ല്‍ ബ​റോ​ഡ നി​ല​നി​ർ​ത്തി കോ​ൺ​ഗ്ര​സ്; യോ​ഗേ​ശ്വ​ര്‍ ദ​ത്തി​ന് പ​രാ​ജ​യം
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​റോ​ഡ മ​ണ്ഡ​ല​ത്തി​ല്‍ കോ​ൺ​ഗ്ര​സി​ന് വി​ജ​യം. കോ​ൺ​ഗ്ര​സി​ന്‍റെ അ​ന്ദു രാ​ജ് ന​ർ​വാ​ൾ വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും മു​ന്‍ ഗു​സ്തി താ​ര​വു​മാ​യ യോ​ഗേ​ശ്വ​ര്‍ ദ​ത്തി​നെ​യാ​ണ് ന​ർ​വാ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 12300 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ന​ർ​വാ​ളി​ന് ല​ഭി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് എം​എ​ല്‍​എ ശ്രീ​കൃ​ഷ്ണ​ന്‍ ഹൂ​ഡ അ​ന്ത​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഹൂ​ഡ​യ്‌​ക്കെ​തി​രെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി യോ​ഗേ​ശ്വ​ര്‍ മ​ത്സ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്നും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം.

ഒ​ളിം​പി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്കാ​യി വെ​ങ്ക​ല​മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ് യോ​ഗേ​ശ്വ​ര്‍. 2010, 2014 കോ​മ്മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സു​ക​ളി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലും 2014 ഇ​ഞ്ചി​യോ​ണ്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ രാ​ജ്യ​ത്തി​നാ​യി സ്വ​ര്‍​ണ​മെ​ഡ​ലും നേ​ടി​യി​ട്ടു​ണ്ട്.
More in Latest News :