+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രീ ​വെ​ഡിം​ഗ് ഷൂ​ട്ടി​നി​ടെ യു​വാ​വും യു​വ​തി​യും മു​ങ്ങി മ​രി​ച്ചു

മൈ​സൂ​രു: വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം. ക​ർ​ണാ​ട​ക​യി​ലെ ത​ല​ക്കാ​ടി​ൽ കാ​വേ​രി ന​ദി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​
പ്രീ ​വെ​ഡിം​ഗ് ഷൂ​ട്ടി​നി​ടെ യു​വാ​വും യു​വ​തി​യും മു​ങ്ങി മ​രി​ച്ചു
മൈ​സൂ​രു: വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം. ക​ർ​ണാ​ട​ക​യി​ലെ ത​ല​ക്കാ​ടി​ൽ കാ​വേ​രി ന​ദി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ക​യ്ത​മാ​ര​ണ​ഹ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്രു, ശ​ശി​ക​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ 22-നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ ന​ദി​ക്ക​ര​യി​ലെ​ത്തി​യ​ത്. ഷൂ​ട്ടിം​ഗി​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ഇ​രു​വ​രും ക​യ​റി​യ ചെ​റു​വ​ള്ളം മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

ആ​ദ്യം വ​ള്ള​ത്തി​ൽ ക​യ​റി​യ​ത് യു​വാ​വാ​ണ്. പി​ന്നാ​ലെ ഹൈ ​ഹീ​ൽ ചെ​രു​പ്പ​ണി​ഞ്ഞ യു​വ​തി വ​ള്ള​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ നി​ല​തെ​റ്റി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നീ​ന്ത​ൽ വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പോ​ലീ​സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നാ​ല് മ​ണി​ക്കൂ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​രു​വ​രും ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഷൂ​ട്ടിം​ഗി​ന് എ​ത്തി​യ​ത്.
More in Latest News :