+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ര്‍​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ​ട​തി​യി​ൽ

മും​ബൈ: ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നു റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ‌​ട​തി​യെ സ​മീ​പി​ച്ചു. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കേ​സി​ല്‍
അ​ര്‍​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ​ട​തി​യി​ൽ
മും​ബൈ: ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നു റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി സു​പ്രീം​കോ‌​ട​തി​യെ സ​മീ​പി​ച്ചു. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ര്‍​ണ​ബ്. ന​വം​ബ​ര്‍ നാ​ലി​നാ​ണ് അ​ര്‍​ണ​ബി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

അ​ര്‍​ണ​ബി​ന്‍റെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദം ത​ള്ളി​യാ​ണ് ദീ​പാ​വ​ലി അ​വ​ധി​യാ​യി​ട്ടും പ്ര​ത്യേ​കം സ​മ്മേ​ളി​ച്ച കോ​ട​തി ഇ​ട​ക്കാ​ല​ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ സ്റ്റു​ഡി​യോ നി​ർ​മി​ച്ച​തി​നു​ള്ള 5.40 കോ​ടി രൂ​പ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ 2018ൽ ​ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ അ​ൻ​വ​യ് നാ​യി​ക്കും(53) അ​മ്മ കു​മു​ദി നാ​യി​ക്കും 2018ൽ ​ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന കേ​സി​ലാ​ണ് മും​ബൈ ലോ​വ​ർ പ​രേ​ലി​ലെ വ​സ​തി​യി​ൽ​നി​ന്ന് അ​ർ​ണ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ൻ​വ​യ്‌​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ അ​ർ​ണ​ബി​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

അ​ർ​ണ​ബി​നൊ​പ്പം പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ഫി​റോ​സ് ഷേ​ക്ക്, നി​തീ​ഷ് സ​ർ​ദ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളും ത​ള്ളി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ മൂ​വ​രും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

എ​ഫ്ഐ​ആ​ർ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ൽ ഡി​സം​ബ​ർ പ​ത്തി​നു ഹൈ​ക്കോ​ട​തി വാ​ദം കേ​ൾ​ക്കും. മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നെ​യും പോ​ലീ​സി​നെ​യും ടി​വി ചാ​ന​ലി​ലൂ​ടെ വി​മ​ർ​ശി​ച്ച​തി​നു പ​ക​രം​വീ​ട്ടു​ക​യാ​ണെ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ അ​ർ​ണ​ബ് പ​റ​യു​ന്നു.
More in Latest News :