കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരേ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്ത്. എട്ട് വർഷംകൊണ്ട് ഷാജിക്ക് ഇത്രയധികം സ്വത്തുക്കൾ എവിടെ നിന്നുണ്ടായെന്ന് ജയരാജൻ ചോദിച്ചു.
200 മടങ്ങ് വർധനവാണ് ഷാജിയുടെ സ്വത്തിലുണ്ടായിരിക്കുന്നത്. എംഎൽഎയുടെ വരുമാന ശ്രോതസിനെക്കുറിച്ച് ഭാര്യയ്ക്ക് പോലും അറിവില്ലെന്നും ജയരാജൻ പരിഹസിച്ചു.
അതിനിടെ പ്ലസ് ടു കോഴക്കേസിൽ ഷാജിയെ ഇഡി ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്ന് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ചോദ്യം ചെയ്യലിന് കയറിയത്.