പാറ്റ്ന: ബിഹാറിലെ വോട്ടെണ്ണൽ നടക്കുന്നത് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്. വോട്ടിംഗ് മെഷീനുകൾ സാനിറ്റൈസ് ചെയ്ത ശേഷമായിരിക്കും എണ്ണൽ ആരംഭിക്കുക.
എല്ലാ പോളിംഗ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും മാസ്ക് സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്.
38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലായിട്ടാണു വോട്ടെണ്ണൽ നടക്കുക. അതീവസുരക്ഷയാണു വോട്ടെണ്ണലിന് ഏർപ്പെടുത്തിയിരിക്കുന്നത്. 414ഹാളുകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു വോട്ടെണ്ണൽ ഹാളിൽ ഏഴ് വോട്ടെണ്ണൽ മേശകൾ മാത്രമാണ് ഉണ്ടാവുക.