വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡോണൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാർക് എസ്പറെയാണ് ട്രംപ് പുറത്താക്കിയത്. തെരഞ്ഞെടുപ്പിൽ പരാജിതനായി പുറത്തേക്കുള്ള വഴികാത്തിരിക്കുന്ന ട്രംപ് 70 ദിവസം കൂടി വൈറ്റ്ഹൗസിൽ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ് എസ്പറെ പുറത്താക്കിയത്.
ദേശീയ ഭീകര വിരുദ്ധസേനാ തലവൻ ക്രിസ്റ്റഫർ സി. മില്ലർ ആണ് ആണ് പുതിയ പ്രതിരോധ സെക്രട്ടറി. ട്രംപിന്റെ തീരുമാനം വന്നതിനു പിന്നാലെ മില്ലർ വൈറ്റ്ഹൗസിലെത്തി സ്ഥാനമേറ്റെടുത്തു.
നയങ്ങളിലെ ചേർച്ചയില്ലായ്മയേത്തുടർന്ന് ആദ്യ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജി വച്ചതിനു പിന്നാലെ ആയിരുന്നു എസ്പറെ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചത്.