വാഷിംഗ്ടണ്‍ ഡിസി: രാജ്യത്തെ കാർന്നു തിന്നുന്ന കോവിഡ് വൈറസിനെ എത്രയും വേഗം തുരത്തേണ്ടതുണ്ടെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിങ്ങൾക്ക് മാത്രമായല്ല മറ്റുള്ളവർക്കു വേണ്ടിക്കൂടിയാണ് ഇതെന്നും മാസ്ക് ധരിക്കുന്നതിലൂടെ മറ്റൊരാളുടെ ജീവൻ തന്നെ രക്ഷിക്കാൻ നമുക്കായേക്കുമെന്നും ബൈഡൻ പറഞ്ഞു.
കോവിഡ് വൈറസിനെ തുരത്താൻ ലക്ഷ്യമിട്ട് പുതിയ ഉപദേശക സമിതി രൂപീകരിച്ച ശേഷം ഡെലാവേറിൽ സംസാരിക്കവേയാണ് ബൈഡൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതിൽ മറ്റൊരു രാഷ്ട്രീയവും കാണരുതെന്നും ബൈഡൻ ആഹ്വാനം ചെയ്തു.
ആരാണ് നിങ്ങളുടെ നേതാവെന്നതോ, ആർക്കാണ് നിങ്ങൾ വോട്ട് ചെയ്തതെന്നോ, നിങ്ങളുടെ പാർട്ടി ഏതാണ് എന്നതോ ഒന്നും മാസ്ക് ധരിക്കുന്നതിന് മാനദണ്ഡമാക്കരുതെന്നും നിയുക്ത പ്രസിഡന്റ്് ആഹ്വാനം ചെയ്തു.
നേരത്തെ, ഡോണൾഡ് ട്രംപ് മാസ്കിനെതിരെ സ്വീകരിച്ച നിലപാടുകൾ ഏറെ ചർച്ചാ വിഷയമായിരുന്നു. കോവിഡ് ബാധിതനായ ശേഷം വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ട്രംപ് മാസ്ക് ഊരി മാറ്റിയ ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യാനെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.