+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന് കി​രീ​ടം

ഷാ​ർ​ജ: വ​നി​ത ട്വ​ന്‍റി20 ച​ല​ഞ്ചി​ൽ ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന് കി​രീ​ടം. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ സൂ​പ്പ​ർ​നോ​വാ​സി​നെ 16 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന്‍റെ കി​രീ​ട​ന
ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന് കി​രീ​ടം
ഷാ​ർ​ജ: വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ചി​ൽ ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന് കി​രീ​ടം. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ സൂ​പ്പ​ർ​നോ​വാ​സി​നെ 16 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​ന്‍റെ കി​രീ​ട​നേ​ട്ടം. സ്കോ​ർ:- ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സ് 118/8 (20), സൂ​പ്പ​ർ​നോ​വാ​സ് 102/7 (20).

ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സ് ഉ​യ​ർ​ത്തി​യ 119 റ​ണ്‍​സ് വിജയലക്ഷ്യം പി​ന്തു​ട​ർ​ന്ന സൂ​പ്പ​ർ​നോ​വാ​സി​ന് തു​ട​ക്ക​ത്തി​ൽ​ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ആ​റ് റ​ണ്‍​സി​ൽ ഓ​പ്പ​ണ​ർ ചാ​മ​രിയെ ന​ഷ്ട​മാ​യി. പി​ന്നാ​ലെ ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ​യും (13) സൂ​പ്പ​ർ​നോ​വാ​സി​ന് ന​ഷ്ട​മാ​യി.

താ​നി​യ ഭാ​ട്ടി​യ(14), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (30), ശ​ശി​ക​ല സി​രി​ന​ർ​ദ്ധേ​നെ(19) എ​ന്നി​വ​ർ പോ​രാ​ടി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

നാ​ല് ഓ​വ​റി​ൽ 18 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ സ​ൽ​മ​യാ​ണ് സൂ​പ്പ​ർ​നോ​വാ​സി​നെ എ​റി​ഞ്ഞി​ട്ട​ത്. ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സി​നാ​യി ദീ​പ്തി ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ട്രെ​യ്ൽ​ബ്ലെ​യ്സേ​ഴ്സ് ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. സ്മൃ​തി 49 പ​ന്തി​ൽ 68 റ​ണ്‍​സ് നേ​ടി.

ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ മ​ന്ദാ​ന​യും ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​നും ചേ​ർ​ന്ന് 71 റ​ണ്‍​സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം തു​ട​രെ വി​ക്ക​റ്റു​ക​ൾ വീ​ണ​പ്പോ​ൾ ടീ​മി​ന് വ​ലി​യ സ്കോ​ർ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. സൂ​പ്പ​ർ​നോ​വാ​സി​നു​വേ​ണ്ടി രാ​ധാ യാ​ദ​വ് അ​ഞ്ച് വി​ക്ക​റ്റ് നേ​ടി.
More in Latest News :