ന്യൂഡൽഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐയുടെ അഴിച്ചുപണി. അടിയന്തര യോഗം ചേർന്നാണ് സെലക്ഷൻ കമ്മിറ്റി മാറ്റങ്ങൾ വരുത്തിയത്.
ട്വന്റി20 പരന്പരയ്ക്കുള്ള ടീമിൽ മാത്രം ഇടമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. പരിക്ക് ഭേദമായ രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ഏകദിന, ട്വന്റി20 പരന്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് കോഹ്ലിയെ ഒഴിവാക്കിയത്. പരിക്കുണ്ടായിട്ടും ടീമിൽ ഉൾപ്പെടുത്തിയ വരുണ്‍ ചക്രവർത്തിയെ ടി20 ടീമിൽനിന്ന് ഒഴിവാക്കി.
രോഹിത് ശർമ, വരുണ്‍ ചക്രവർത്തി എന്നിവരുടെ പരിക്ക് സംബന്ധിച്ച വിവാദങ്ങളാണ് ടീമിൽ മാറ്റം വരുത്താൻ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. പരിക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.