കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എംഎൽഎയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എംഎൽഎയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
അതേസമയം, കസ്റ്റഡി കാലാവധി ചുരുക്കണമെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്ന പ്രൊസിക്യൂഷൻ വാദത്തെ തുടർന്ന് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിടാൻ തീരുമാനിക്കുകയായിരുന്നു.