ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന ഡൽഹിയിൽ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യുണലിന്റേതാണ് നടപടി.
ഈ മാസം 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പടക്കങ്ങൾ വിൽക്കാനും വാങ്ങാനും ഉപയോഗിക്കാനും പാടില്ലെന്ന് ഹരിത ട്രൈബ്യുണൽ അറിയിച്ചു.
നേരത്തേ, രാജസ്ഥാനും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും പടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. കോവിഡ് മഹാമാരിയും വായുമലിനീകരണവും കണക്കിലെടുത്താണ് തീരുമാനം.