പാറ്റ്ന: ബിഹാർ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രവർത്തകർക്ക് അച്ചടക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് തേജസ്വി യാദവിന്റെ പാർട്ടി.
പടക്കം പൊട്ടിക്കുകയോ എതിരാളികളെ കയ്യേറ്റം ചെയ്യുകയോ വഴിക്കിടനോ ചെല്ലരുതെന്ന് ആർജെഡി മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെയാണ് ആർജെഡിയുടെ നിർദേശം.
’നവംബർ പത്തിന് വോട്ടെണ്ണൽ നടക്കും. ഫലം എന്തായാലും നാം നന്നായി പെരുമാറണം. സമാധാനം നിലനിർത്തണം. ഒരു പ്രവർത്തകനും നിറങ്ങൾ, പടക്കം മുതലായവ ഉപയോഗിക്കരുത്. വിജയാവേശത്തിൽ അച്ചടക്കം മറക്കരുത്’ ആർജെഡി ട്വിറ്ററിൽ കുറിച്ചു.
ജനങ്ങളുടെ ഉന്നമനവും സൗകര്യവുമാണ് നമ്മുടെ രാഷ്ട്രീയം അതിനെ തിരഞ്ഞെടുപ്പ് ഫലം ബാധിക്കരുതെന്നും മറ്റൊരു ട്വീറ്റിൽ ആർജെഡി വ്യക്തമാക്കി.