+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പ് വൈ​റ്റ് ഹൗ​സ് വി​ട്ടാ​ലു​ട​ൻ മെ​ലാ​നി​യ വി​വാ​ഹ​മോ​ച​നം നേ​ടു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ലു​ട​ൻ ഭാ​ര്യ മെ​ലാ​നി​യ വി​വാ​ഹ​മോ​ച​നം നേ​ടു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. വൈ​റ്റ്ഹൗ​സ
ട്രം​പ് വൈ​റ്റ് ഹൗ​സ് വി​ട്ടാ​ലു​ട​ൻ മെ​ലാ​നി​യ വി​വാ​ഹ​മോ​ച​നം നേ​ടു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ലു​ട​ൻ ഭാ​ര്യ മെ​ലാ​നി​യ വി​വാ​ഹ​മോ​ച​നം നേ​ടു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. വൈ​റ്റ്ഹൗ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ഡെ​യ്ലി മെ​യി​ലാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്.

ഇ​വ​രു​ടെ 15 വ​ർ​ഷം നീ​ണ്ട വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വൈ​റ്റ് ഹൗ​സി​ലെ ഓ​ഫീ​സ് ഓ​ഫ് പ​ബ്ലി​ക് ലെ​യ്സ​ണ്‍ മു​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഒ​മ​റോ​സ മാ​നി​ഗോ​ൾ​ട്ട് ന്യൂ​മാ​ൻ പ​റ​യു​ന്ന​ത്.

ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ തു​ട​രു​ന്ന കാ​ല​ത്തോ​ളം അ​പ​മാ​നം സ​ഹി​ച്ച് മു​ന്നോ​ട്ടു പോ​കാ​നാ​ണ് മെ​ലാ​നി​യ ശ്ര​മി​ച്ച​ത്. ട്രം​പ് പ്ര​തി​കാ​രം ചെ​യ്യു​മോ എ​ന്ന് അ​വ​ർ ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ന്യൂ​മാ​ൻ പ​റ​യു​ന്നു.

2017 ൽ ​ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്ന് ന്യൂ​മാ​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് ട്രം​പോ അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
More in Latest News :