+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ദ​രാ​ബാ​ദ് വീ​ണു, ഡ​ൽ​ഹി ഫൈ​ന​ലി​ൽ

ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​ൽ​ഹി ഫൈ​ന​ലി​ൽ ക​ട​ന്നു. ക്വാ​ളി​ഫ​യ​റി​ൽ ഹൈ​ദ​രാ​ബാ​ദി​നെ 17 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഡ​ൽ​ഹി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ന​ട​ക
ഹൈ​ദ​രാ​ബാ​ദ് വീ​ണു, ഡ​ൽ​ഹി ഫൈ​ന​ലി​ൽ
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ​ൽ​ഹി ഫൈ​ന​ലി​ൽ ക​ട​ന്നു. ക്വാ​ളി​ഫ​യ​റി​ൽ ഹൈ​ദ​രാ​ബാ​ദി​നെ 17 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഡ​ൽ​ഹി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സാ​ണ് എ​തി​രാ​ളി​ക​ൾ.

ഹൈ​ദ​രാ​ബാ​ദി​നാ​യി കെ​യ്ന്‍ വി​ല്യം​സ​ണും (67) അ​ബ്ദു​ല്‍ സ​മ​ദും (33) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഡ​ല്‍​ഹി​യ്ക്കാ​യി നാ​ലു വി​ക്ക​റ്റ് നേ​ടി​യ റ​ബാ​ദ​യും മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ സ്റ്റോ​യി​ൻ​സും ഹൈ​ദ​രാ​ബാ​ദി​നെ വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​യി​രു​ന്നു.

നേരത്തേ, ശി​ഖ​ർ ധ​വാ​ന്‍റെ ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് ഡ​ൽ​ഹി​ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഡ​ൽ​ഹി നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ലാ​ണ് 189 റ​ൺ​സെ​ടു​ത്ത​ത്. ധ​വാ​ൻ 50 പ​ന്തു​ക​ൾ നേ​രി​ട്ട് ആ​റു ഫോ​റും ര​ണ്ടു സി​ക്സും ഉ​ൾ​പ്പെ​ടെ 78 റ​ൺ​സെ​ടു​ത്തു.
More in Latest News :