+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബി​സി​ന​സ് പൊ​ളി​ഞ്ഞ​തി​ന് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​ന്യാ​യം'; ക​മ​റു​ദ്ദീ​ന് ലീ​ഗി​ന്‍റെ പി​ന്തു​ണ

കോ​ഴി​ക്കോ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ രാ​ജി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ്. അ​റ​സ്റ്റി​ന് പി​ന്നി​
കോ​ഴി​ക്കോ​ട്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ രാ​ജി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മു​സ്ലിം ലീ​ഗ്. അ​റ​സ്റ്റി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ക​ളി​ക​ളാ​ണെ​ന്നും ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ബി​സി​ന​സ് പൊ​ളി​ഞ്ഞ​തി​ന് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​ന്യാ​യ​മാ​ണ്. കമറുദ്ദീൻ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ക​മ​റു​ദ്ദീ​ന്‍റെ അ​റ​സ്റ്റ് അ​ന്യാ​യ​മാ​ണെ​ന്നും കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ​റ​ഞ്ഞു. ക​മ​റു​ദ്ദീ​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം പോ​ലും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കുറ്റപ്പെടുത്തി.
More in Latest News :