വാഷിംഗ്ടൺ: ഇത്തരമൊരു നിമിഷം ഉണ്ടാകുമെന്ന് പത്തൊമ്പതാം വയസിൽ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ അമ്മ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരീസ്. തന്റെ സ്ഥാനലബ്ദിയിൽ തനിക്കേറ്റം ഏറ്റവും നന്ദിയുള്ളത് അമ്മ ശ്യാമള ഗോപാലനോടാണെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കമല അമ്മയെക്കുറിച്ച് വാചാലയായി. ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു- കമല കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ ഈ പദവിയിലെ അവസാനത്തെയാളാകില്ല. ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെൺകുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസിലാകും- കമല പറഞ്ഞു.
കമലയുടെ വിജയത്തില്‍ തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയും പങ്കുചേര്‍ന്നു. ശ്യാമള ഗോപാലന്റെ ജന്മദേശമായ തിരുവാരൂരിലെ വീടുകളില്‍ കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ പതിപ്പിച്ചും നാട്ടുകാർ വിജയാഘോഷത്തില്‍ പങ്കാളികളായി.