വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അത് അംഗീകരിക്കാതെ വീണ്ടും ട്വീറ്റുകളുമായി ഡോണൾഡ് ട്രംപ് രംഗത്ത്. ഏഴ് കോടി വോട്ടുകൾ തനിക്ക് ലഭിച്ചെന്നും ഒരു സിറ്റിംഗ് പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടാണിതെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
തങ്ങളുടെ തെരഞ്ഞെടുപ്പ് നിരീക്ഷകരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരുന്നത് തിരിച്ചടിയായി. ഇത് മുൻപോരിക്കലും സംഭവിക്കാത്ത കാര്യമാണ്.
മെയിൽ ഇൻ ബാലറ്റ് വോട്ടുകൾക്ക് ആവശ്യപ്പെടാത്ത ലക്ഷകണക്കിനു പേർക്ക് അതിനുള്ള സൗകര്യം ഒരുക്കിയെന്നും ഇത് തെറ്റായ നടപടിയാണെന്നും ട്രംപ് തന്റെ പുതിയ ട്വീറ്റിൽ കുറിച്ചു.