+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ഫ് ജ​സ്റ്റീ​സി​നെ വി​മ​ർ​ശി​ച്ച​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡേ​യെ വി​മ​ർ​ശി​ച്ച് കൊ​ണ്ടു​ള്ള ട്വീ​റ്റി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സി​ന
ചീ​ഫ് ജ​സ്റ്റീ​സി​നെ വി​മ​ർ​ശി​ച്ച​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​ശാ​ന്ത് ഭൂ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡേ​യെ വി​മ​ർ​ശി​ച്ച് കൊ​ണ്ടു​ള്ള ട്വീ​റ്റി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സി​ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഹെ​ലി​കോ​പ്ട​ർ ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ​തി​നെ വി​മ​ർ​ശി​ച്ച് ഒ​ക്ടോ​ബ​ർ 21നാ​ണ് പ്ര​ശാ​ന്ത് ഭൂ​ഷ​ൻ ട്വീ​റ്റ് ചെ​യ്ത​ത്.

ക​ൻ​ഹ ദേ​ശീ​യ ഉ​ദ്യാ​നം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ചീ​ഫ് ജ​സ്റ്റീ​സി​ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഹെ​ലി​കോ​പ്ട​ർ ഏ​ർ​പ്പാ​ടാ​ക്കി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ നി​ല​നി​ൽ​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കേ​സ് ചീ​ഫ് ജ​സ്റ്റീ​ന്‍റെ മു​ന്നി​ലു​ണ്ട് എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

ശി​വ​രാ​ജ് സിം​ഗ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രാ​ക്കി​യ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ സീ​റ്റു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നു. സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പ് ഇ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും. അ​ത​ല്ലാ​തെ ചീ​ഫ് ജ​സ്റ്റീ​സി​നു മു​ന്നി​ലു​ള്ള കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ക്കി​യ​ല്ല. അ​തി​നാ​ൽ താ​ൻ മു​ൻ​പ് പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റി​ന്‍റെ പി​ഴ​വി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നാ​ണ് മ​റ്റൊ​രു ട്വീ​റ്റി​ലൂ​ടെ പ്ര​ശാ​ന്ത് ഭൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :