മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ബിജെപി നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച് ശിവസേന മുഖപത്രം സാംന. തിരഞ്ഞെടുപ്പിൽ ട്രംപിനേറ്റ തോൽവി പോലെയാണ് അർണബിന്റെ അറസ്റ്റ്. തോൽവിക്ക് ശേഷവും ട്രംപിനെപോലെ, വ്യാജവാർത്തകൾ ബിജെപിക്കാർ പ്രചരിപ്പിക്കുന്നു- സാംന പറയുന്നു
ഉദ്ദവ് താക്കറെയെയും ഇന്ദിരഗാന്ധിയേയും ഉപമിച്ച് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിലൂടെ ബി ജെ പിയുടെ സമനില തെറ്റിയെന്ന് വേണം കണക്കാക്കാൻ. തികഞ്ഞ അജ്ഞതയാണിത്. ഇന്ദിരാ ഗാന്ധിയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് പാർട്ടിക്ക് അഭിമാനമാണെന്നും സാംന പറയുന്നു.