ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനങ്ങൾ. വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
വൈസ് പ്രസിഡന്റായി വിജയിച്ച ഇന്ത്യൻ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യ-അമേരിക്കക്കാർക്കും അഭിമാനമാണ് വിജയമെന്ന് മോദി പറഞ്ഞു.