തിരുവനന്തപുരം: അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ- ബിനീഷ് കോടിയേരി സംഭവത്തിൽ മുൻനിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബിനീഷിനെതിരായത് ഒരു വ്യക്തിക്കെതിരായ പരാതിയാണ്. ബിനീഷ് സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളല്ല, പൊതുപ്രവർത്തകനുമല്ല. പാർട്ടി എന്ന നിലയിൽ കേസിൽ ഇടപെടില്ല.
വ്യക്തിക്കെതിരായ ആരോപണത്തിൽ അന്വേഷിക്കുവാനുള്ള അധികാരം അന്വേഷണ ഏജൻസികൾക്കുണ്ട്. ഇപ്പോൾ ആരോപണം മാത്രമാണുള്ളത്. അന്വേഷണം നടക്കട്ടെ. കോടതി കാര്യങ്ങൾ കഴിയട്ടെ. അപ്പോൾ മാത്രമേ നിജസ്ഥിതി അറിയാൻ കഴിയുകയുള്ളു.
അന്വേഷണ ഏജൻസികൾക്കെതിരേ പരാതി ഉണ്ടെങ്കിൽ അതു പറയാനും ബന്ധപ്പെട്ടവരെ സമീപിക്കാനും കുടുംബാംഗങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.