തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരായ ബോധപൂർവമായ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ കോണ്‍ഗ്രസ് ഇക്കാര്യത്തിൽ ബിജെപിക്കു പിന്തുണ നൽകുകയാണ്. ഇതിനെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കില്ലെന്നു ബിജെപിക്ക് അറിയാം. അതുകൊണ്ട് കേന്ദ്ര ഏജൻസികളെ ഇടപെടുവിച്ച് വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഉദ്യോഗസ്ഥർക്കു വ്യക്തമായ സന്ദേശമാണ് അവർ നൽകുന്നത്. ബിജെപിയുടെ മുഖപത്രത്തിലെ വാർത്തയാണ് അന്വേഷണ ഏജൻസികളുടെ പിറ്റേദിവസത്തെ എഫ്ഐആർ.
ലൈഫ് പദ്ധതി, കെഫോണ്‍, ഇമൊബിലിറ്റി തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ പദ്ധതികളിലെല്ലാം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുകയാണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ അധികാരം ഇഡി ഏറ്റെടുക്കുകയാണ്.
റോബർട്ട് വധേരയ്ക്കും പി. ചിദംബരത്തിനും ഡി.കെ. ശിവകുമാറിനുമെല്ലാമെതിരേ ഇഡി നടത്തിയ അന്വേഷണവും അറസ്റ്റും രാഷ്ട്രീയപ്രേരിതമായിരുന്നു എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ കേരളത്തിലെ കോണ്‍ഗ്രസുകാർക്കു വിധേയത്വം ഹൈക്കമാൻഡിനോടല്ല, ബിജെപിയോടാണെന്നും കോടിയേരി ആരോപിച്ചു.