+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം.​സി ക​മ​റു​ദ്ദീ​ൻ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വും മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യു​മാ​യ എം.​സി. ക​മ​റു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​റ
ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്: എം.​സി ക​മ​റു​ദ്ദീ​ൻ അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​താ​വും മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യു​മാ​യ എം.​സി. ക​മ​റു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​മ​റു​ദ്ദീ​നെ​തി​രേ നി​ര​വ​ധി തെ​ളി​വ് ല​ഭി​ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​എ​സ്പി പി. ​വി​വേ​ക് കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഫാ​ഷ​ൻ ഗോ​ൾ​ഡ് എംഡി പൂ​ക്കോ​യ ത​ങ്ങ​ളെ​യും ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ജി​ല്ലാ പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് ക​മ​റു​ദ്ദീ​നെ ചോ​ദ്യം ചെ​യ്ത​ത്. 109 വ​ഞ്ചനാ കേ​സു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :