തൃശൂർ: തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17063 ആണ്. അസുഖബാധിതരായ 9499 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
തിങ്കളാഴ്ച ജില്ലയിൽ സന്പർക്കം വഴി 422 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 6 സന്പർക്ക ക്ലസ്റ്ററുകൾ വഴി തിങ്കളാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: മെഡിക്കൽ കോളജ് ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 2, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ലിയോ മെഡിക്കൽസ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, വലപ്പാട് കോ ഓപറേറ്റീവ് ബാങ്ക് ക്ലസ്റ്റർ 1.
മറ്റ് സന്പർക്ക കേസുകൾ 398. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും 1 ഫ്രന്റ് ലൈൻ വർക്കർക്കും വിദേശത്തുനിന്നു വന്ന 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 24 പുരുഷൻമാരും 34 സ്ത്രീകളും 10 വയസിന് താഴെ 16 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമുണ്ട്.
4273 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 777 പേർ തിങ്കളാഴ്ച പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 246 പേർ ആശുപത്രിയിലും 531 പേർ വീടുകളിലുമാണ്. തിങ്കളാഴ്ച 315 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 630 സാന്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്.
ഇതുവരെ ആകെ 170,777 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 447 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 85987 ഫോണ്‍ വിളികളാണ് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലർമാർ വഴി കൗണ്‍സിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 497 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.