+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്‍​റൈ​സേ​ഴ്‌​സി​ന് ക​ന​ത്ത പ്ര​ഹ​രം; ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റി

ദു​ബാ​യ്: ഐ​പി​എ​ല്‍ പ​തി​മൂ​ന്നാം സീ​സ​ണി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദാ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ​രി​ക്ക്. ഭു​വി​ക്ക് സീ​സ​ണി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്
സ​ണ്‍​റൈ​സേ​ഴ്‌​സി​ന് ക​ന​ത്ത പ്ര​ഹ​രം; ഭു​വ​നേ​ശ്വ​ർ കു​മാ​ർ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് പി​ന്മാ​റി
ദു​ബാ​യ്: ഐ​പി​എ​ല്‍ പ​തി​മൂ​ന്നാം സീ​സ​ണി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദാ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ​രി​ക്ക്. ഭു​വി​ക്ക് സീ​സ​ണി​ലെ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്‌​ട​മാ​കും. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദ് ടീം ​മാ​നേ​ജ്‌​മെ​ന്‍റോ ഭു​വി​യോ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​ര​ക്കെ​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്. ഭു​വി​യു​ടെ പ​രി​ക്ക് എ​ത്ര​ത്തോ​ളം ഗു​രു​ത​ര​മാ​ണെ​ന്ന് പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ അ​ഭാ​വം ഹൈ​ദ​രാ​ബാ​ദി​ന്‍റെ ബൗ​ളിം​ഗ് ക​രു​ത്ത് കു​റ​യ്‌​ക്കു​മെ​ന്നും എ​എ​ന്‍​ഐ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ പ​രി​ക്കേ​റ്റ​ത്. അ​വ​സാ​ന സ്പെ​ല്ലി​ലെ അ​വ​സാ​ന ഓ​വ​ര്‍ എ​റി​യു​ന്ന​തി​നി​ടൊ​ണ് ഭു​വി​ക്ക് പ​രി​ക്കേ​റ്റ​ത്. മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഭു​വ​നേ​ശ്വ​റി​ന് പ​ക​രം സി​ദ്ധാ​ര്‍​ത്ഥ് കൗ​ളാ​ണ് ക​ളി​ച്ച​ത്.

പ​രി​ക്ക് കാ​ര​ണം സ​ണ്‍​റൈ​സേ​ഴ്‌​സി​ന് ന​ഷ്ട​മാ​കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് ഭു​വി. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ മി​ച്ച​ല്‍ മാ​ര്‍​ഷി​നേ​യും അ​വ​ര്‍​ക്ക് നേ​ര​ത്തെ ന​ഷ്ട​മാ​യി​രു​ന്നു. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ ജേ​സ​ണ്‍ ഹോ​ള്‍​ഡ​റാ​ണ് മാ​ര്‍​ഷി​ന് പ​ക​രം ടീ​മി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് താ​രം അ​മി​ത് മി​ശ്ര​യ്ക്ക് ഈ ​സീ​സ​ൺ ന​ഷ്ട​മാ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​ത്. ത​ന്‍റെ ആ​ദ്യ ഓ​വ​റി​ല്‍ നി​തീ​ഷ് റാ​ണ​യു​ടെ റി​ട്ടേ​ണ്‍ ക്യാ​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റു.

മി​ശ്ര​യ്ക്ക് പ​ക​രം ഇ​ശാ​ന്ത് ശ​ര്‍​മ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തും. അ​തേ​സ​മ​യം അ​മി​ത് മി​ശ്ര​യ്‌​ക്ക് പ​ക​ര​മൊ​രു ഇ​ന്ത്യ​ന്‍ സ്‌​പി​ന്ന​റെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ ഡ​ല്‍​ഹി ശ്ര​മി​ച്ചേ​ക്കും.
More in Latest News :