+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇം​ഗ്ലീ​ഷ് സ്ട്രൈ​ക്ക​ർ ഗാ​രി ഹൂ​പ്പ​ർ ബ്ലാ​സ്റ്റേ​ഴ്സി​ൽ; ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മെ​ത്തി

കൊ​ച്ചി: ഒ​ടു​വി​ൽ, കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ആ ​സ​ന്തോ​ഷ വാ​ർ​ത്ത എ​ത്തി. ഇം​ഗ്ലീ​ഷ് സ്ട്രൈ​ക്ക​ർ ഗാ​രി ഹൂ​പ്പ​ർ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ചു. 32കാ​ര​ന
ഇം​ഗ്ലീ​ഷ് സ്ട്രൈ​ക്ക​ർ ഗാ​രി ഹൂ​പ്പ​ർ ബ്ലാ​സ്റ്റേ​ഴ്സി​ൽ; ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മെ​ത്തി
കൊ​ച്ചി: ഒ​ടു​വി​ൽ, കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ആ ​സ​ന്തോ​ഷ വാ​ർ​ത്ത എ​ത്തി. ഇം​ഗ്ലീ​ഷ് സ്ട്രൈ​ക്ക​ർ ഗാ​രി ഹൂ​പ്പ​ർ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​ർ ഒ​പ്പു​വ​ച്ചു. 32കാ​ര​നാ​യ താ​രം ഒ​രു വ​ർ​ഷ​ത്തെ ക​രാ​റാ​ണ് ഒ​പ്പു​വ​ച്ച​ത്. ഇ​ക്കാ​ര്യം ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

എ ​ലീ​ഗി​ലെ വെ​ല്ലിം​ഗ്ട​ൺ ഫീ​നി​ക്സി​ൽ നി​ന്നാ​ണ് ഹൂ​പ്പ​ർ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​യ ടോ​ട്ട​ന​ത്തി​ന്‍റെ അ​ക്കാ​ഡ​മി​യി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന താ​ര​മാ​ണ് ഹൂ​പ്പ​ർ. ഏ​ഴ് വ​ർ​ഷ​ത്തോ​ളം സ്പ​ർ​സി​ന്‍റെ അ​ക്കാ​ഡ​മി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.



ഇം​ഗ്ല​ണ്ടി​ലെ സെ​ക്ക​ന്‍​ഡ്, തേ​ഡ് ഡി​വി​ഷ​നു​ക​ളി​ല്‍ വി​വി​ധ ടീ​മു​ക​ള്‍​ക്കാ​യി ക​ളി​ച്ച ഹൂ​പ്പ​ര്‍ 2010 ല്‍ ​സെ​ല്‍​റ്റി​ക്കി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ത​ല​വ​ര തെ​ളി​യു​ന്ന​ത്. മൂ​ന്നു സീ​സ​ണി​ല്‍ സെ​ല്‍​റ്റി​ക്കി​ന് ക​ളി​ച്ച ഹൂ​പ്പ​ര്‍ 95 ക​ളി​ക​ളി​ല്‍ നി​ന്ന് നേ​ടി​യ​ത് 63 ഗോ​ളു​ക​ളാ​ണ്. സ്കോ​ട്ടി​ഷ് ചാ​മ്പ്യ​ന്മാ​രാ​യ സെ​ൽ​റ്റി​ക്കി​നൊ​പ്പം മൂ​ന്ന് വ​ർ​ഷ​വും താ​രം ക​ളി​ച്ചു. അ​വി​ടെ നാ​ലു കി​രീ​ട​ങ്ങ​ളും താ​രം നേ​ടി.

സെ​ല്‍​റ്റി​ക്കി​ല്‍ നി​ന്ന് നോ​ര്‍​വി​ച്ച് സി​റ്റി​യി​ലെ​ത്തി​യ ഹൂ​പ്പ​ര്‍ അ​വി​ടെ​യും മി​ക​വ് തു​ട​ര്‍​ന്നു. 2019ലാ​ണ് വെ​ല്ലിം​ഗ്ട​ൺ ഫീ​നി​ക്സി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഫീ​നി​ക്സി​നെ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​തി​ല്‍ ഗാ​രി ഹൂ​പ്പ​റി​ന്‍റെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു.
More in Latest News :