+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ത്രാ​സ്: രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

ന്യൂഡ​ൽ​ഹി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യ​പ​ക​മാ​യി ഇ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര
ഹ​ത്രാ​സ്: രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
ന്യൂഡ​ൽ​ഹി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യ​പ​ക​മാ​യി ഇ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ലും സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റി​ന്‍റെ​യും പ്ര​തി​മ​ക​ൾ​ക്കു മു​ന്പി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

ഹ​ത്രാ​സ് കേ​സി​ൽ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വ​യ്ക്ക​ണം, ഹ​ത്രാ​സ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ പു​റ​ത്താ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

അ​തേസ​മ​യം രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കും എ​തി​രാ​യ യു​പി പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ല്‍ കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് നേ​താ​ക്ക​ളു​ടെ സ​ത്യാ​ഗ്ര​ഹം ന​ട​ത്തും.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല, കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ഉ​മ്മ​ന്‍​ചാ​ണ്ടി, യു​ഡി​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.
More in Latest News :