ബാഴ്സലോണ: ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണയെ സെവിയ്യ സമനിലയില്‍ കുരുക്കി. ക്യാമ്പ് ന്യൂവില്‍ നടത്തിയ മത്സരത്തിൽ ഇരുടീമും ഒരോ ഗോൾ വീതം നേടി സമനില പാലിച്ചു.
എട്ടാം മിനിറ്റിൽ ലൂക്ക് ഡി ജോംഗിലൂടെ സെവിയ്യയായിരുന്നു ആദ്യം ലീഡെടുത്ത്. എന്നാൽ ആ ലീഡ് നിലനിന്നില്ല. പത്താം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞ്യോയിലൂടെ ബാഴ്സ ഒപ്പമെത്തി.
ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സയ്ക്കും സെവിയ്യക്കും ഏഴു പോയിന്റ് വീതമാണ് ഇപ്പോൾ ഉള്ളത്.