+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹ​ത്രാ​സി​ലെ ബൂ​ൽ​ഗ​ദി​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ
ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഹ​ത്രാ​സി​ലെ ബൂ​ൽ​ഗ​ദി​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്.

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും ആ​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലെ​ങ്കി​ൽ ഈ ​കു​ടും​ബ​ത്തെ താ​ൻ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​വ​ർ ഇ​വി​ടെ സു​ര​ക്ഷി​ത​ര​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​ത്രാ​സി​ലേ​ക്ക് തി​രി​ച്ച ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ​യും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഗ്രാ​മ​ത്തി​ല്‍ നി​ന്ന് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ചാ​ണ് പോ​ലീ​സ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും വാ​ഹ​നം ത​ട​ഞ്ഞ​ത്.

ഇ​തേ തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി ഹ​ത്രാ​സി​ലേ​ക്ക് തി​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ർ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദും എ​ത്തു​ന്ന​ത്.

യു​പി പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ര്‍​ന്ന് വ​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :