+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ഈ ​മാ​സ​വും സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ഒ​ക്ടോ​ബ​ർ 31 വ​രെ തു​റ​ക്കി​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ.നേ​ര​ത്തെ ഒ​ക്ടോ​ബ​ർ അ​ഞ്
ഡ​ൽ​ഹി​യി​ൽ ഈ ​മാ​സ​വും സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ഒ​ക്ടോ​ബ​ർ 31 വ​രെ തു​റ​ക്കി​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ.

നേ​ര​ത്തെ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മാ​സം തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ണ്‍​ലോ​ക് അ​ഞ്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 15ന് ​ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

വി​വി​ധ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഒ​ക്ടോ​ബ​റി​ൽ തു​റ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​എ​പി സ​ർ​ക്കാ​ർ എ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം ഇ​തു​വ​രെ തു​ട​ർ​ന്ന പോ​ലെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രാ​നും ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
More in Latest News :