+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർഎ​ൽവി രാ​മ​കൃ​ഷ്ണ​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ലെ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​ലാ​കാ​ര​ൻ ആ​ർഎ​ൽവി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന
ആ​ർഎ​ൽവി രാ​മ​കൃ​ഷ്ണ​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ലെ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ക​ലാ​കാ​ര​ൻ ആ​ർഎ​ൽവി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. രാ​മ​കൃ​ഷ്ണ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണനെ ശനിയാഴ്ച വൈകിട്ടാണ് അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാ​മ​കൃ​ഷ്ണ​ൻ നൃ​ത്തം പ​ഠി​പ്പി​ക്കു​ന്ന ഉ​ണ്ണി​ശേ​രി രാ​മ​ൻ മെ​മ്മോ​റി​യ​ൽ ക​ലാ​ഗൃ​ഹ​ത്തി​ന്‍റെ മു​ക​ൾ​ നി​ല​യി​ലാണ് അദ്ദേഹത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്.

ഉ​ട​ൻ തന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പിന്നീട് ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഓ​ണ്‍​ലൈ​ൻ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​ൻ അ​പേ​ക്ഷ ന​ല്കി​യ​തു നി​ര​സി​ച്ച​തി​നെ​ തു​ട​ർ​ന്നു തൃ​ശൂ​ർ സം​ഗീ​ത​ നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മു​ന്പി​ൽ ക​ഴി​ഞ്ഞ ​ദി​വ​സം രാ​മ​കൃ​ഷ്ണ​ൻ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി​യി​രു​ന്നു. രാ​മ​കൃ​ഷ്ണ​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ അ​ക്കാ​ദ​മി, ഇ​തു സ്ത്രീ​ക​ൾ​ക്കു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​ക്കാ​ദ​മി​യു​ടെ മാ​നു​വ​ലി​ലോ ഏ​തെ​ങ്കി​ലും ച​ട്ട​ങ്ങ​ളി​ലോ നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി ത​യാ​റാ​ക്കി​യ നി​യ​മ​ങ്ങ​ളി​ലോ ഇ​ത്ത​ര​മൊ​രു കാ​ര്യം പ​റ​യു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ രാ​മ​കൃ​ഷ്ണ​ൻ, ത​ന്നെ വി​ല​ക്കി​യ​തു ലിം​ഗ​വി​വേ​ച​ന​വും ജാ​തി​വി​വേ​ച​ന​വു​മാ​ണെ​ന്നും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മോ​ഹി​നി​യാ​ട്ട​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​യാ​ളാ​ണ് ആ​ർഎ​ൽവി രാ​മ​കൃ​ഷ്ണ​ൻ.
More in Latest News :