തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിരീക്ഷണത്തിലേക്ക് മാറി. കോണ്ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണിത്.
ഇന്ന് നടന്ന പരിശോധനയിലാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കമുണ്ടായതിനാൽ മുല്ലപ്പള്ളി സ്വയം നിരീക്ഷണത്തിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വരും ദിവസങ്ങളിലെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.