ലക്നോ: ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ പ്രതിഷേധമുയരുന്നതിനിടെ ബലാത്സംഗക്കേസുകള്‍ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എംഎൽഎ.
അമ്മമാർ പെൺമക്കളെ നല്ല മൂല്യങ്ങൾ ഉൾക്കൊണ്ട് വളർത്താൻ ശ്രമിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇല്ലാതാകുവെന്നാണ് ബല്ലിയയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗിന്റെ വിവാദ പരാമർശം.
സംസ്കാരം കൊണ്ടു മാത്രമേ ഇതു അവസാനിപ്പിക്കാൻ കഴിയൂ. ഭരണം കൊണ്ടോ ആയുധം കൊണ്ടോ പറ്റില്ല. മാതാപിതാക്കൾ പെൺമക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. നല്ല സര്‍ക്കാരും സംസ്കാരവും ഉണ്ടെങ്കിൽ മാത്രമേ രാജ്യം മനോഹരമാകൂവെന്നും അദ്ദേഹം പറഞ്ഞു.