ന്യൂഡൽഹി: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും ഇവിടേക്ക് എത്തുന്നത്.
ഡല്‍ഹിയില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക് യാത്ര തിരിച്ചുവെന്നാണ് സൂചന. യുപി പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഉയര്‍ന്ന് വന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയിരുന്നു.
ഇതിനു പിന്നാലെ അദ്ദേഹത്തെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.