+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​യ്ക്കും അ​യ്യ​ർ​ക്കും അ​ർ​ധ സെ​ഞ്ചു​റി; കോ​ൽ​ക്ക​ത്ത​യ്ക്ക് 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഷാ​ർ​ജ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. പൃ​ഥ്വി ഷാ​യു​ടെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഡ​ൽ​ഹി​ക്ക് ക​രു​ത്താ
ഷാ​യ്ക്കും അ​യ്യ​ർ​ക്കും അ​ർ​ധ സെ​ഞ്ചു​റി; കോ​ൽ​ക്ക​ത്ത​യ്ക്ക് 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ഷാ​ർ​ജ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 229 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. പൃ​ഥ്വി ഷാ​യു​ടെ​യും ശ്രേ​യ​സ് അ​യ്യ​രു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഡ​ൽ​ഹി​ക്ക് ക​രു​ത്താ​യ​ത്. നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 228 റ​ണ്‍​സാ​ണ് ഡ​ൽ​ഹി അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ആ​ദ്യ ഓ​വ​റു​ക​ളി​ൽ ത​ന്നെ ഡ​ൽ​ഹി കോ​ൽ​ക്ക​ത്ത​യെ പ്ര​ഹ​രം ഏ​ൽ​പ്പി​ച്ചി​രു​ന്നു. ടീം ​സ്കോ​ർ 56ൽ ​എ​ത്തി​യ​പ്പോ​ഴാ​ണ് ഡ​ൽ​ഹി​ക്ക് ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നെ(26) ന​ഷ്ട​മാ​യ​ത്. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ൻ അ​യ്യ​ർ പൃ​ഥ്വി ഷാ​യെ​യും കൂ​ട്ടു​പി​ടി​ച്ച് ഡ​ൽ​ഹി​യെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 41 പ​ന്തു​ക​ളി​ൽ നി​ന്നും 66 റ​ണ്‍​സ് നേ​ടി​യാ​ണ് ഷാ ​മ​ട​ങ്ങി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 73 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി.

പൃ​ഥ്വി ഷാ ​പു​റ​ത്താ​യി​ട്ടും ശ്രേ​യ​സ് അ​യ്യ​ർ ത​ക​ർ​പ്പ​ൻ ഷോ​ട്ടു​ക​ളു​മാ​യി മു​ന്നോ​ട്ടു കു​തി​ച്ചു. ഋ​ഷ​ഭ് പ​ന്തും അ​യ്യ​രും ചേ​ർ​ന്ന് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. അ​തി​നി​ട​യി​ൽ അ​യ്യ​ർ 26 പ​ന്തു​ക​ളി​ൽ നി​ന്നും അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ഋ​ഷ​ഭ് പ​ന്തും ആ​ക്ര​മി​ച്ച് ക​ളി​ച്ച​തോ​ടെ ഡ​ൽ​ഹി സ്കോ​ർ 200 ക​ട​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് 72 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. പി​ന്നാ​ലെ 17 പ​ന്തു​ക​ളി​ൽ നി​ന്നും 38 റ​ണ്‍​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്ത് പു​റ​ത്താ​യി. 38 പ​ന്തി​ൽ 88 റ​ണ്‍​സ് നേ​ടി അ​യ്യ​ർ പു​റ​ത്താ​കാ​തെ നി​ന്നു.

കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ആ​ന്ദ്രെ റ​സ്‌​സ​ൽ ര​ണ്ടു​വി​ക്ക​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, കം​ലേ​ഷ് നാ​ഗ​ർ​കോ​ട്ടി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
More in Latest News :