ബിജാപുർ: എട്ട് ലക്ഷം രൂപ പോലീസ് തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ അനുയായികൾ വെടിവച്ചു കൊന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്ന മോഡിയ വീജയാണ് കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
പടിഞ്ഞാറൻ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകളുടെ നീക്കത്തിന് ചുക്കാൻ പിടിച്ചയാളാണ് കൊല്ലപ്പെട്ട നേതാവ്. നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു.
സാധാരണക്കാരെ കൊലപ്പെടുത്തുന്ന സംഭവത്തിൽ മാവോയിസ്റ്റുകൾക്കിടയിൽ നിൽക്കുന്ന ഭിന്നതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ബസ്തർ റേഞ്ച് ഐജി പറഞ്ഞു.