+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് 925 പേ​ർ​ക്ക് കോ​വി​ഡ്; 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ഇ​ന്ന് 925 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 759 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​
എ​റ​ണാ​കു​ള​ത്ത് 925 പേ​ർ​ക്ക് കോ​വി​ഡ്; 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ഇ​ന്ന് 925 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 759 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 123 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 30 പേ​ർ വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രാ​ണ്. എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഞ്ച് ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു.

• ശ​നി​യാ​ഴ്ച 402 പേ​ർ രോ​ഗ മു​ക്തി നേ​ടി. ഇ​തി​ൽ 398 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 2 പേ​ർ മ​റ്റ് സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള​വ​രും 2 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രു​മാ​ണ്

• ശ​നി​യാ​ഴ്ച 2283 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1010 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 25945 ആ​ണ്. ഇ​തി​ൽ 24103 പേ​ർ വീ​ടു​ക​ളി​ലും 156 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്റ​റു​ക​ളി​ലും 1686 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

• ശ​നി​യാ​ഴ്ച 213 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ് എ​ൽ റ്റി ​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

• വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ് എ​ൽ റ്റി ​സി​ക​ളി​ൽ നി​ന്ന് 221 പേ​രെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

• നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9029 (ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത പോ​സ​റ്റീ​വ് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടാ​തെ)

• ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് – 247
• പി ​വി എ​സ് – 35
• സ​ഞ്ജീ​വ​നി – 105
• സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ – 747
• എ​ഫ് എ​ൽ റ്റി ​സി​ക​ൾ – 1730
• വീ​ടു​ക​ൾ – 6165

• ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9952 ആ​ണ്.

• ശ​നി​യാ​ഴ്ച ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 2483 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച 2153 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച അ​യ​ച്ച സാ​മ്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 1391 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

• ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​മാ​യി ശ​നി​യാ​ഴ്ച 4895 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.

• ശ​നി​യാ​ഴ്ച 629 കോ​ളു​ക​ൾ ആ​ണ് ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ 357 കോ​ളു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി​രു​ന്നു.

• സ്കൂ​ൾ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യ​ർ​ത്ഥി​ക​ൾ​ക്ക് മാ​ന​സി​കാ​രോ​ഗ്യം, ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ത​ട​യ​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ഡോ​ക്ട​ർ​മാ​ർ​ക്കും നേ​ഴ്സ് മാ​ർ​ക്കും ഉ​ള്ള കോ​വി​ഡ് ഐ​സി​യു പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ​ത്തെ ബാ​ച്ചി​ന്റെ പ​രി​ശീ​ല​നം ഗ​വ​ണ്മെ​ന്റ് കോ​വി​ഡ് അ​പെ​ക്സ് ആ​ശു​പ​ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലൂ​ർ പി ​വി എ​സ് ആ​ശു​പ​ത്രി​യി​ൽ പൂ​ർ​ത്തി​യാ​യി. ര​ണ്ടാ​മ​ത്തെ ബാ​ച്ചി​ന്റെ പ​രി​ശീ​ല​നം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ഒ​രു ബാ​ച്ചി​ൽ ആ​റു ഡോ​ക്ട​ർ​മാ​രും 6 സ്റ്റാ​ഫ്‌ ന​ഴ്സ​മാ​രു​മാ​ണ് ഉ​ള്ള​ത്.​ഒ​രു ബാ​ച്ചി​ന് 7 ദി​വ​സ​ത്തെ ഹാ​ൻ​ഡ്‌​സ് ഓ​ൺ പ​രി​ശീ​ല​നം ആ​ണ് ന​ൽ​കു​ന്ന​ത്.

• വാ​ർ​ഡ് ത​ല​ത്തി​ൽ 4596 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ സ്ഥി​തി​യും വി​ല​യി​രു​ത്തി വ​രു​ന്നു.

• കൊ​റോ​ണ ക​ൺ​ട്രോ​ൾ​റൂ​മി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ലി ഹെ​ൽ​ത്ത് ഹെ​ൽ​പ്പ് ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ നി​ന്ന് വീ​ഡി​യോ കോ​ൾ വ​ഴി ശ​നി​യാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 151 പേ​ർ​ക്ക് സേ​വ​നം ന​ൽ​കി. ഇ​വ​ർ ഡോ​ക്ട​റു​മാ​യി നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​ക​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.
More in Latest News :