+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലും പ്രി​യ​ങ്ക​യും ഹ​ത്രാ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു; നോ​യി​ഡ​യി​ലെ ടോ​ൾ ഗേ​റ്റി​ൽ സം​ഘ​ർ​ഷം

നോ​യി​ഡ: യു​പി​യി​ലെ ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യേ​യും സം​ഘ​ത്തെ​യും അ​നു​വ​ദി​ച്ച് പോ​ലീ​സ്. എ​ന്നാ​ൽ ടോ​ൾ ഗേ​റ്റി​ൽ
രാ​ഹു​ലും പ്രി​യ​ങ്ക​യും ഹ​ത്രാ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു; നോ​യി​ഡ​യി​ലെ ടോ​ൾ ഗേ​റ്റി​ൽ സം​ഘ​ർ​ഷം
നോ​യി​ഡ: യു​പി​യി​ലെ ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യേ​യും സം​ഘ​ത്തെ​യും അ​നു​വ​ദി​ച്ച് പോ​ലീ​സ്. എ​ന്നാ​ൽ ടോ​ൾ ഗേ​റ്റി​ൽ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​ന​ത്തി​നൊ​പ്പം പ്ര​വ​ർ​ത്ത​ക​ർ ടോ​ൾ ഗേ​റ്റ് വ​രെ​യെ​ത്തി. ഇ​തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി.

രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും പു​റ​മേ മ​റ്റ് മൂ​ന്നു നേ​താ​ക്ക​ൾ‌​ക്കു​മാ​ണ് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. നേ​ര​ത്തേ, രാ​ഹു​ലി​ന്‍റെ വ​ഴി ത​ട​യാ​നു​റ​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഡ​ല്‍​ഹി– നോ​യി​ഡ പാ​ത അ​ട​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന് യാ​ത്രാ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.
More in Latest News :