+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​നും സം​ഘ​ത്തി​നും ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ യു​പി പോ​ലീ​സി​ന്‍റെ അ​നു​മ​തി

ല​ക്നോ: ഹ​ത്രാ​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യ
രാ​ഹു​ലി​നും സം​ഘ​ത്തി​നും ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ യു​പി പോ​ലീ​സി​ന്‍റെ അ​നു​മ​തി
ല​ക്നോ: ഹ​ത്രാ​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യു​പി പോ​ലീ​സ് അ​നു​മ​തി ന​ൽ​കി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ അ​ഞ്ചു പേ​ർ​ക്ക് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി-​നോ​യി​ഡ പാ​ത‍​യി​ലെ ടോ​ൾ ഗേറ്റിനോട് ചേ​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ തീ​ര്‍​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം കോ​ൺ​ഗ്ര​സ് സം​ഘ​ത്തെ ത​ട​ഞ്ഞി​രു​ന്നു. ഇ​രു​വ​ർ​ക്കു​മൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ 30 ലേ​റെ എം​പി​മാ​രും നേ​താ​ക്ക​ന്‍​മാ​രും എ​ത്തി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്ത് സം​ഘ​ടി​ച്ചി​ട്ടു​ണ്ട്.

പോലീസിനേയും അര്‍ധസൈന്യത്തേയും വിന്യസിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടിയാണ് നേതാക്കളെ കടത്തിവിട്ടത്. ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് മേ​ഖ​ല​യി​ൽ പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്രി​യ​ങ്ക ഗാ​ന്ധി ഓ​ടി​ച്ച കാ​റി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി നോ​യി​ഡ അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​ത്. ഹാ​ത്രാ​സി​ലെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും ത​ന്നെ ത​ട​യാ​ന്‍ ഒ​രു ശ​ക്തി​ക്കും സാ​ധി​ക്കി​ല്ലെ​ന്നും കു​ടും​ബ​ത്തെ ക​ണ്ടി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു.
More in Latest News :