ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് യുപി പോലീസ് മേധാവി എച്ച്.സി. അവാസ്തി സന്ദർശിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി ഡിജിപി സംസാരിച്ചു.
മൃതദേഹം നിർബന്ധിച്ച് സംസ്കരിച്ചതിൽ ജില്ലാ മജിസ്ട്രേറ്റിനെതിരേ കുടുംബാംഗങ്ങൾ ഡിജിപിക്ക് പരാതി നൽകി. മൃതദേഹത്തിന്റെ ഫോട്ടോ പോലും കാണിക്കാൻ ജില്ലാ മജിസ്ട്രേറ്റ് തയാറായില്ലെന്നും നുണപരിശോധനയ്ക്ക് വിധേയരാകാൻ തയാറാണെന്നും ഇരയുടെ കുടുംബം പറഞ്ഞു.
അതേസമയം, എല്ലാ പരാതികൾക്കും പരിഹാരമുണ്ടാക്കുമെന്ന് ഡിജിപി കുടുംബത്തെ അറിയിച്ചു.