+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മൃ​തി ഇ​റാ​നി​ക്ക് നേ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം; വാ​ഹ​നം ത​ട​ഞ്ഞു

ലക്നോ: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വാ​ര​ണാ​സി​യി​ല്‍ വ​ച്ച് മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു.
സ്മൃ​തി ഇ​റാ​നി​ക്ക് നേ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം; വാ​ഹ​നം ത​ട​ഞ്ഞു
ലക്നോ: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് നേ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. വാ​ര​ണാ​സി​യി​ല്‍ വ​ച്ച് മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു.

മ​ന്ത്രി​ക്ക് നേ​രെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഗോ ​ബാ​ക്ക് വി​ളി​ച്ചു, പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മാ​റ്റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പ്ര​ദേ​ശം സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യി. നേ​ര​ത്തെ, രാ​ഹു​ല്‍ ഗാ​ന്ധി ഹ​ത്രാ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​കു​ന്ന​ത് രാഷ്ട്രി​യ നേ​ട്ട​ത്തി​നാ​യാ​ണെ​ന്ന് സ്മൃ​തി പ​റ​ഞ്ഞി​രു​ന്നു.

മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​ക​യ​ല്ല രാ​ഹു​ലി​ന്‍റെ ല​ക്ഷ്യം. അ​ത് വെ​റും രാ​ഷ്ട്രി​യ നാ​ട​കം മാ​ത്ര​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്ത്രം ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​നം ബി​ജെ​പി​യെ വി​ജ​യി​പ്പി​ച്ച​തെ​ന്ന് സ്മൃ​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക് വീ​ണ്ടും പു​റ​പ്പെ​ട്ടു. പാ​ർ​ട്ടി എംപിമാ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ലി​ന്‍റെ യാ​ത്ര. രാ​ഹു​ലി​ന്‍റെ യാ​ത്ര ത​ട​യാ​ൻ ഡ​ൽ​ഹി-​നോ​യി​ഡ പാ​ത യോ​ഗി സ​ർ​ക്കാ​ർ അ​ട​ച്ചു. രാ​ഹു​ലി​ന്‍റെ ഒ​പ്പം പോ​കാ​നി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് പി​സി​സി അ​ധ്യ​ക്ഷ​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച ഹ​ത്രാ​സി​ലേ​ക്ക് പോ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും പ്രി​യ​ങ്കാ ഗ​ന്ധി​യെ​യും യു​പി പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പോ​ലീ​സു​മാ​യു​ണ്ടാ​യ ഉ​ന്തി​ലും ത​ള്ളി​ലും രാ​ഹു​ല്‍ ഗാ​ന്ധി നി​ല​ത്ത് വീ​ണി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ചി​രു​ന്നു.

രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് നേ​രെ​യു​ണ്ടാ​യ കൈ​യ്യേ​റ്റം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് ഹ​ത്രാ​സ് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ യു​പി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
More in Latest News :