+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉം​റ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മ​ക്ക: ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ഉം​റ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​വി​ഡ് 19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ മു​ഴു​വ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​
ഉം​റ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
മ​ക്ക: ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ഉം​റ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​വി​ഡ്- 19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ മു​ഴു​വ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഇ​രു​ഹ​റം കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 1,000 പേ​ർ വീ​ത​മു​ള്ള സം​ഘ​ങ്ങ​ളാ​യാ​ണ് തീ​ർ​ഥാ​ട​ക​ർ ഹ​റ​മി​ലെ​ത്തു​ക. ആ​ദ്യ​സം​ഘം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തി​ച്ചേ​രും.

ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രി​ൽ നി​ന്നും ഉം​റ നി​ർ​വ്വ​ഹി​ക്കു​ന്ന​തി​നാ​യി ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യ​വ​രി​ൽ നി​ന്ന് 1,08,041 പേ​ർ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ അ​നു​മ​തി പ​ത്രം അ​നു​വ​ദി​ച്ച​ത്.

ഇ​വ​രി​ൽ 42,873 അ​പേ​ക്ഷ​ക​ർ സ്വ​ദേ​ശി​ക​ളും 65,128 അ​പേ​ക്ഷ​ക​ർ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന വി​ദേ​ശി​ക​ളു​മാ​ണ്. 3,09,686 പേ​രാ​ണ് ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്.
More in Latest News :